തിരുവനന്തപുരം: അക്ഷരലോകത്തേക്ക് പിച്ചവെക്കുന്ന കുരുന്നുകൾക്ക് വിദ്യാരംഭ ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഓരോ കുഞ്ഞിനും മികച്ച വിദ്യാഭ്യാസവും തുല്യമായ അവസരങ്ങളും ലഭിക്കുന്ന സമൂഹത്തെ വാർത്തെടുക്കാൻ നമുക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അറിവിനും ശാസ്ത്രബോധത്തിനും മാനവികതയ്ക്കും മുൻഗണന നൽകുന്നതാകണം പുതിയ സമൂഹമെന്നും മഹാനവമി – വിജയദശമി ആശംസകൾ നേർന്നുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.
അജ്ഞാനത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും ഇരുട്ടിനെ മറികടന്ന് യുക്തിചിന്തയുടെയും മാനവികതയുടെയും പാതയിലൂടെ മുന്നേറാൻ വിദ്യാഭ്യാസം നമുക്ക് കരുത്തുപകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
അറിവിന്റെ വെളിച്ചമാണ് സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നത്. അജ്ഞാനത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും ഇരുട്ടിനെ മറികടന്ന് യുക്തിചിന്തയുടെയും മാനവികതയുടെയും പാതയിലൂടെ മുന്നേറാൻ വിദ്യാഭ്യാസം നമുക്ക് കരുത്തുപകരുന്നു.
അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്തേക്ക് ആദ്യ ചുവടുവെക്കുന്ന കുരുന്നുകൾക്ക് സ്നേഹവും സന്തോഷവും നിറഞ്ഞ ഭാവി ആശംസിക്കുന്നു. ഓരോ കുഞ്ഞിനും മികച്ച വിദ്യാഭ്യാസവും തുല്യമായ അവസരങ്ങളും ലഭിക്കുന്ന, അറിവിനും ശാസ്ത്രബോധത്തിനും മാനവികതയ്ക്കും പ്രാധാന്യം നൽകുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാൻ നമുക്ക് സാധിക്കണം.
അറിവിന്റെ വെളിച്ചം എല്ലാവരിലേക്കും പകരട്ടെ. പുതിയ പ്രതീക്ഷകളുടെയും ഉയർന്ന സ്വപ്നങ്ങളുടെയും തുടക്കമാകട്ടെ ഈ വിദ്യാരംഭ ദിനം.
എല്ലാവർക്കും മഹാനവമി – വിജയദശമി ആശംസകൾ.




+ There are no comments
Add yours