PP ദിവ്യയുടെ മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും

Estimated read time 1 min read

ADMന്റെ മരണം; PP ദിവ്യയുടെ മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും

ADM നവീൻ ബാബുവിന്റെ ആത്മഹത്യാക്കേസിൽ PP ദിവ്യ നൽകിയ മുൻകൂർ ജാമ്യ ഹരജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. നവീൻ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയതിന് പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് PP ദിവ്യ മുൻകൂർ ജാമ്യ ഹർജി നൽകിയത്. ഹർജിയിൽ നവീൻ ബാബുവിന്റെ കുടുംബവും കക്ഷി ചേരും. കുടുംബത്തിന്റെ വാദം കേട്ട ശേഷം പൊലീസ് റിപ്പോർട്ട് ആവശ്യപ്പെടാനാണ് സാധ്യത.

+ There are no comments

Add yours