പാരീസ്: രൂക്ഷമായ വിലക്കയറ്റത്തിനും ഇന്ധനവില വർധനവിനുമെതിരെ ഫ്രാൻസിൽ നടക്കുന്ന ജനകീയ പ്രക്ഷോഭം കൂടുതൽ ശക്തമാകുന്നു. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണ് ഇപ്പോൾ നടക്കുന്നത്. പ്രതിഷേധം കനക്കുന്നതിനിടെ നവംബർ അഞ്ചിന് ഫ്രാൻസിൽ രാജ്യവ്യാപക പൊതുപണിമുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
വിദ്യാർത്ഥികളും യുവാക്കളും ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകളാണ് ദിനംപ്രതി തെരുവിലിറങ്ങുന്നത്. എന്നാൽ പ്രക്ഷോഭകരെ അടിച്ചമർത്താനുള്ള കർശന നടപടികളാണ് പോലീസും ഭരണകൂടവും സ്വീകരിക്കുന്നത്. ശനിയാഴ്ച നടന്ന സമരത്തിൽ പങ്കെടുത്ത 2400-ലധികം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രക്ഷോഭം അക്രമാസക്തമായ പലയിടങ്ങളിലും നിലവിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
ഫ്രാൻസിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ ജനറൽ കോൺഫെഡറേഷൻ ഓഫ് ലേബർ ഉൾപ്പെടെയുള്ള സംഘടനകളാണ് സമരരംഗത്തുള്ളത്. നവംബർ അഞ്ചിന് നടക്കുന്ന പൊതുപണിമുടക്കിൽ രാജ്യത്തെ പൊതുഗതാഗതവും വ്യാപാര സ്ഥാപനങ്ങളും പൂർണ്ണമായും നിശ്ചലമാകുമെന്ന് പ്രതിഷേധക്കാർ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.




+ There are no comments
Add yours