‘ചികിത്സാ പിഴവുകൾ മറച്ചുവെച്ചിട്ട് കാര്യമില്ല’; ആരോഗ്യവകുപ്പിലെ വീഴ്ചകൾ തുറന്നുസമ്മതിച്ച് മന്ത്രി കെ. മുരളീധരൻ

Estimated read time 0 min read

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യവകുപ്പിലുണ്ടായ ചികിത്സാ പിഴവുകളും അനാസ്ഥയും തുറന്നുസമ്മതിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ചികിത്സാ പിഴവുകൾ മറച്ചുവെച്ചിട്ട് യാതൊരു കാര്യവുമില്ലെന്നും, ഇത്തരം സംഭവങ്ങൾ ആരോഗ്യവകുപ്പിനെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ചികിത്സാപ്പിഴവ് മൂലം രോഗികൾക്ക് മരണം സംഭവിക്കുന്നത് അങ്ങേയറ്റം ദുഃഖകരമാണ്. പ്രധാനമായും നാലഞ്ചു കേസുകളാണ് അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ ചില കേസുകൾ സ്വാഭാവികമായി സംഭവിക്കുന്നതാണെങ്കിലും മറ്റുചിലത് തികച്ചും ഗൗരവമുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കോട്ടയത്ത് റിപ്പോർട്ട് ചെയ്ത ചികിത്സാ പിഴവ് ഗൗരവമേറിയ സംഭവമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കണ്ണൂരിലെ വിഷയം പോലെയല്ല കോട്ടയത്തേതെന്നും, അതിനെ ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം സംഭവത്തിന്റെ അന്വേഷണ റിപ്പോർട്ട് നിലവിൽ കൈവശം ലഭിച്ചിട്ടുണ്ട്. വിഷയം സർക്കാർ അതീവ ഗൗരവത്തോടെ പരിശോധിച്ച് കർശനമായ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

+ There are no comments

Add yours