ന്യൂഡൽഹി: പതിനായിരം രൂപയുടെ ബോണ്ടും ആൾജാമ്യവും നൽകണമെന്ന ഡൽഹി പോലീസിന്റെ നോട്ടീസിനെതിരെ ഐസ (AISA) അധ്യക്ഷ നേഹ ബോറ ഡൽഹി ഹൈക്കോടതിയെ സമീപിക്കുന്നു. സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നൽകിയ നോട്ടീസ് ഭരണഘടനയുടെ 19, 21 അനുച്ഛേദങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകുന്നത്. വിവാദ നോട്ടീസ് പിൻവലിക്കണമെന്നും തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് നേഹയുടെ അഭിഭാഷക സംഘം അടിയന്തരമായി ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സമീപിക്കും.
കഴിഞ്ഞ 16-ന് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചതിന് പിന്നാലെ മഫ്തിയിലുള്ള പോലീസ് ഉദ്യോഗസ്ഥർ നേഹയെ നിരന്തരം പിന്തുടരുന്നതായി ഐസ ആരോപിച്ചു. സമാധാന ബോണ്ടുകളിൽ ഒപ്പുവെപ്പിച്ച് വിദ്യാർത്ഥി നേതാക്കളെ സമരങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ ഡൽഹി പോലീസ് ആസൂത്രിത ശ്രമം നടത്തുന്നതായി ശക്തമായ ആരോപണമുണ്ട്. ഇതിനിടെയാണ് നിയമപോരാട്ടവുമായി ഐസ നേരിട്ട് ഹൈക്കോടതിയെ സമീപിക്കുന്നത്.




+ There are no comments
Add yours