മാക്കേക്കടവ്- നേരേകടവ് പാലം ഉദ്ഘാടനം വിവാദത്തിൽ; ക്ഷണിക്കാത്തതിൽ വിമർശനവുമായി ജി. സുധാകരൻ, അപമാനിച്ചെന്ന് സി.കെ. ആശ

Estimated read time 0 min read

ആലപ്പുഴ: മാക്കേക്കടവ് – നേരേകടവ് പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൂടുതൽ മുറുകുന്നു. ഉദ്ഘാടനച്ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാത്തതിൽ കടുത്ത അതൃപ്തി പരസ്യമാക്കി മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ രംഗത്തെത്തി. സംഘാടകർക്ക് താല്പര്യമുള്ളവരെ മാത്രം വിളിച്ച് ഉദ്ഘാടനം നടത്തിയത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം വിമർശിച്ചു. ജി. സുധാകരൻ തന്നെ നേരിട്ട് വിമർശനവുമായി രംഗത്തെത്തിയത് യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

താൻ മന്ത്രിയായിരുന്ന കാലത്താണ് പാലത്തിന് പണം അനുവദിച്ചതും തറക്കല്ലിട്ടതും. എന്നാൽ ഉദ്ഘാടന വേദിയിലുണ്ടായിരുന്നവരിൽ പാലം നിർമ്മാണവുമായി നേരിട്ട് ബന്ധമുള്ള ഒരേയൊരാൾ എ.എം. ആരിഫ് മാത്രമായിരുന്നു. എന്നിട്ടും നിർമ്മാണവുമായി ബന്ധപ്പെട്ട യഥാർത്ഥ കാര്യങ്ങൾ വിശദീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പരിപാടിയിലേക്ക് ഒരു ക്ഷണക്കത്ത് പോലും നൽകാതിരുന്നതിൽ തനിക്ക് പരാതിയില്ലെന്നും സുധാകരൻ പറഞ്ഞു.

അതേസമയം, വീട്ടിലെത്തി ക്ഷണിച്ചുകൊണ്ടുപോയി തന്നെ വേദിയിൽ വെച്ച് അപമാനിച്ചെന്ന കടുത്ത വിമർശനവുമായി എം.എൽ.എ സി.കെ. ആശയും രംഗത്തെത്തി. ജനപ്രതിനിധികളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ഇന്നലെ വൈക്കത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സി.കെ. ആശയും എ.എം. ആരിഫും ഈ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.

+ There are no comments

Add yours