ടൈഗർ ഷ്റോഫിന് നേരെ വെടിവയ്പ്പ്; പ്രതികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി, അന്വേഷണം ഊർജ്ജിതമാക്കി മുംബൈ പൊലീസ്

Estimated read time 0 min read

മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്പിൽ അന്വേഷണം ഊർജ്ജിതമാക്കി മുംബൈ പൊലീസ്. കാറിൽ സഞ്ചരിക്കുകയായിരുന്ന താരത്തിന് നേരെ അക്രമികൾ അഞ്ച് റൗണ്ടാണ് വെടിയുതിർത്തത്. സംഭവത്തിന് ശേഷം പ്രതികൾ ഉപേക്ഷിച്ച മുംബൈ രജിസ്ട്രേഷനിലുള്ള ബൈക്ക് അന്ധേരി റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. അക്രമികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ ചിത്രങ്ങളും അന്വേഷണസംഘം പുറത്തുവിട്ടിട്ടുണ്ട്.

സൽമാൻ ഖാനുമായി ടൈഗർ ഷ്റോഫ് സഹകരിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് ലോറൻസ് ബിഷ്ണോയ് ഗുണ്ടാസംഘം ആക്രമണം നടത്തിയതെന്നാണ് സൂചന. വെടിവയ്പ്പിൽ പരിക്കേറ്റ നടന്റെ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ നിലവിൽ ചികിത്സയിലാണ്. അതിനിടെ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ടൈഗർ ഷ്റോഫിന്റെ വസതിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു. ബോളിവുഡിനെ ഒന്നടങ്കം നടുക്കിയ ഈ സംഭവത്തിന് പിന്നാലെ പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കിയിരിക്കുകയാണ്.

+ There are no comments

Add yours