ഡ്രൈവർക്ക് അപസ്മാരം; തൃശൂരിൽ വിദ്യാർത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറി

Estimated read time 0 min read

തൃശൂർ: കൊടകര ദേശീയപാതയിൽ സ്കൂൾ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ ഏഴ് മണിയോടെ കൊടകരയ്ക്കടുത്ത് കൊളത്തൂരിലായിരുന്നു സംഭവം. വാഹനമോടിക്കുന്നതിനിടെ ഡ്രൈവർക്ക് പെട്ടെന്ന് അപസ്മാരം (ഫിക്സ്) ഉണ്ടായതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഡിവൈഡറിലേക്ക് പാഞ്ഞുകയറുകയായിരുന്നു. തകർന്ന ഇലക്ട്രിക് പോസ്റ്റ് സമീപത്തുണ്ടായിരുന്ന ഒരു കാറിന് മുകളിലേക്കാണ് വീണത്.

എറണാകുളത്ത് നിന്നും മടങ്ങുകയായിരുന്ന പട്ടാമ്പി ഭാഗത്തുനിന്നുള്ള വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം. വൻ ദുരന്തം ഒഴിവായതിനാൽ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വിദ്യാർത്ഥികളെ പിന്നീട് മറ്റൊരു ബസിൽ സുരക്ഷിതമായി നാട്ടിലേക്ക് കയറ്റിവിട്ടു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അൽപ്പനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.

+ There are no comments

Add yours