ഇന്ത്യ വിടാൻ നിർദേശം; മുംബൈ പൊലീസിന്റെ നോട്ടീസിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ച് ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ

Estimated read time 1 min read

മുംബൈ: പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ ഇന്ത്യ വിടാൻ ആവശ്യപ്പെട്ട് മുംബൈ പൊലീസ് നൽകിയ നോട്ടീസിനെതിരെ ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഒക്ടോബർ 28-നകം രാജ്യം വിടണമെന്നാണ് നോട്ടീസിലെ കർശന നിർദ്ദേശം.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 10-ന് മുംബൈയിലെ ഓ​ഗസ്റ്റ് ക്രാന്തി മൈതാനത്ത് സി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധത്തിൽ ഇമ്രാൻ ഖാൻ പങ്കെടുത്തിരുന്നു. ഇതിനിടെ നടനെയും പങ്കാളി ലേഖ വാഷിങ്ടണിനെയും ഉൾപ്പെടെ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നടനെതിരെ കടുത്ത നടപടികൾ ആരംഭിച്ചത്.

അമേരിക്കൻ പൗരനായ ഇമ്രാൻ ഖാൻ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാർഡ് ഉടമയാണ്. ഈ കാർഡ് റദ്ദാക്കാനും നിലവിൽ അധികൃതർക്ക് നീക്കമുണ്ട്. ഇതുമായി ബന്ധപ്പെട്ട് എഫ്.ആർ.ആർ.ഒ (FRRO) നടന് വീണ്ടും നോട്ടീസ് അയച്ചിട്ടുണ്ട്. പ്രമുഖ ബോളിവുഡ് താരം ആമിർ ഖാന്റെ സഹോദരപുത്രനാണ് ഇമ്രാൻ ഖാൻ.

+ There are no comments

Add yours