കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗർഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് പിന്നാലെ വടകര സ്വദേശിനി തങ്കമണി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവാരോപിച്ച് കുടുംബം. ശസ്ത്രക്രിയയ്ക്കിടെ വൻകുടലിന് പരിക്കേറ്റതായി ഡോക്ടർമാർ തന്നെ സമ്മതിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ ബോർഡ് സൂപ്രണ്ട് ഓഫീസിലേക്ക് ബന്ധുക്കളെ വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചു.
എന്നാൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും അനുകൂലമായ ഇടപെടലുകളോ തൃപ്തികരമായ മറുപടിയോ ലഭിച്ചില്ലെന്ന് തങ്കമണിയുടെ കുടുംബം വ്യക്തമാക്കി. യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളുമില്ലാതിരുന്ന വ്യക്തിയായിരുന്നു തങ്കമണിയെന്നും, ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ആരോഗ്യനില വഷളായതെന്നും ഒപ്പമുണ്ടായിരുന്ന കൂട്ടിരിപ്പുകാരിയായ പ്രേമയും പ്രതികരിച്ചു. മരണത്തിന് പിന്നിൽ ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് ബന്ധുക്കൾ.





+ There are no comments
Add yours