തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ ഡ്രൈവേഴ്സ് സ്റ്റാഫിലെ അംഗം രമ്യ ഹരിദാസ് എംഎൽഎയുടെ ഡ്രൈവറായി പ്രവർത്തിക്കുന്നത് വിവാദത്തിൽ. മന്ത്രിയുടെ സ്റ്റാഫിലുള്ള പാളയം സുരേഷ് കുമാറാണ് ഇന്ന് രമ്യ ഹരിദാസുമായി നിയമസഭയിലേക്ക് എത്തിയത്. പാളയം പ്രദീപിന്റെ അടുത്ത സഹായിയായ ഇയാളെ എംഎൽഎയുടെ ഡ്രൈവറാക്കിയതിൽ ചിറയിൻകീഴ് കോൺഗ്രസിനുള്ളിൽ കടുത്ത അതൃപ്തി പുകയുകയാണ്.
ഇതിനിടെ, രമ്യ ഹരിദാസ് എംഎൽഎയ്ക്കെതിരെ ചിറയിൻകീഴിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ പ്രമേയം പാസാക്കി. എംഎൽഎ പാർട്ടിക്ക് വിധേയമായി പ്രവർത്തിക്കണമെന്നും, ആസ്തി വികസന ഫണ്ട് വിനിയോഗിക്കാൻ കൃത്യമായ പദ്ധതികൾ സമർപ്പിക്കണമെന്നും കിഴുവില്ലം, പൂന്തള്ളൂർ കമ്മിറ്റികൾ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിൽ ആവശ്യപ്പെടുന്നു. അടുത്തിടെ എംഎൽഎയും പാർട്ടി പ്രവർത്തകരും തമ്മിലുണ്ടായ കയ്യാങ്കളിയുടെ പശ്ചാത്തലത്തിലാണ് പ്രാദേശിക നേതൃത്വം ഇപ്പോൾ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.




+ There are no comments
Add yours