രേഖകളില്ലാതെ കേരളത്തിൽ കഴിഞ്ഞത് എട്ട് വർഷം; ബംഗ്ലാദേശ് പൗരൻ അടിമാലിയിൽ പിടിയിൽ

Estimated read time 0 min read

ഇടുക്കി: മതിയായ രേഖകളില്ലാതെ വർഷങ്ങളായി കേരളത്തിൽ കഴിഞ്ഞിരുന്ന ബംഗ്ലാദേശ് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് ചുവതങ്ക ജില്ലയിലെ സുമത്രീയാ കോളനി സ്വദേശിയായ മുഹമ്മദ് റസാബുൽ ഇസ്ലാമിനെയാണ് (34) അടിമാലി പൊലീസ് പിടികൂടിയത്.

കഴിഞ്ഞ എട്ട് വർഷമായി കേരളത്തിലെ വിവിധ ഭാഗങ്ങളിൽ കെട്ടിട നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. കേന്ദ്ര ഏജൻസികൾ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. അടിമാലി സ്റ്റേഷൻ ഓഫീസർ അജീഷ് കെ. ജോണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ വൈകുന്നേരത്തോടെ അടിമാലി ടൗൺ പരിസരത്ത് നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

തുടർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ ഇന്ന് അടിമാലി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

+ There are no comments

Add yours