തിരുവനന്തപുരം: ഉമ്മൻചാണ്ടിക്കെതിരെ വലിയ നീതിനിഷേധമാണ് ഉണ്ടായതെന്നും, പത്തുവർഷക്കാലം അദ്ദേഹത്തെ രാഷ്ട്രീയ വിരോധം വെച്ച് വേട്ടയാടുകയായിരുന്നെന്നും ചാണ്ടി ഉമ്മൻ എം.എൽ.എ. മാസപ്പടി കേസിൽ മാത്യു കുഴൽനാടന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ അഞ്ചുവർഷമായി വിഷയത്തിലെ എല്ലാ കാര്യങ്ങളും കൃത്യമായി പഠിച്ച ശേഷമാണ് മാത്യു കുഴൽനാടൻ കാര്യങ്ങൾ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്ററി പാർട്ടി യോഗത്തിൽ എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ല. എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള പ്രധാന വ്യത്യാസം യു.ഡി.എഫിന്റെ മനുഷ്യത്വമാണ്. തന്റെ പിതാവിനെ പല കാര്യങ്ങളിലും കുടുക്കാൻ കഴിഞ്ഞ സർക്കാർ ശ്രമിച്ചിരുന്നു. സർക്കാരിന് അവരുടേതായ തീരുമാനങ്ങൾ എടുക്കാം. എങ്കിലും ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കാനും, ഉചിതവും നീതിപൂർവ്വവുമായ കാര്യങ്ങൾ ചെയ്യാനും സർക്കാർ തയ്യാറാകണം. താൻ മന്ത്രിസഭയിൽ ഇല്ലാത്തതുകൊണ്ടാണ് ഇതിൽ കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കാത്തതെന്നും ഒരു വാർത്താ ചാനലിനോട് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേർത്തു.




+ There are no comments
Add yours