ഇടുക്കി: വിവാഹത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഇടുക്കിയിൽ പതിനെട്ടുകാരിയെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി. പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രാജാക്കാട് ഖജനപാറ സ്വദേശിയായ നിഷാന്തിനെ (19) പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിയായ പെൺകുട്ടിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. പാമ്പ്ലയ്ക്ക് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മരണം ഉറപ്പാക്കുന്നതിനായി പ്രതി പെൺകുട്ടിയുടെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബർ 14-ന് ഉച്ചയോടെയാണ് ഡാമിന് സമീപത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. ഇതുവഴി പോയ നാട്ടുകാരാണ് മൃതദേഹം ആദ്യം ശ്രദ്ധിച്ചത്. ഏകദേശം നാല് ദിവസത്തോളം പഴക്കമുള്ള മൃതദേഹം സ്ത്രീയുടേതാണെന്ന് തിരിച്ചറിഞ്ഞതോടെ, പ്രദേശത്തും സമീപ ജില്ലകളിലുമുള്ള മിസ്സിങ് കേസുകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ വേഗത്തിൽ പിടികൂടാൻ സഹായിച്ചത്.





+ There are no comments
Add yours