ശരീരത്തിന്റെ ആരോഗ്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എല്ലുകളുടെ കരുത്ത്. എല്ലുകളുടെ ബലം വർദ്ധിപ്പിക്കാനും അസ്ഥിരോഗങ്ങളെ പ്രതിരോധിക്കാനും ദൈനംദിന ഭക്ഷണക്രമത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കാൽസ്യവും വിറ്റാമിനുകളും മറ്റ് ധാതുക്കളും അടങ്ങിയ താഴെ പറയുന്ന ഏഴ് ഭക്ഷണങ്ങൾ ശീലമാക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
മുട്ട

വിറ്റാമിൻ ഡിയുടെയും പ്രോട്ടീനിന്റെയും കലവറയായ മുട്ട എല്ലുകളുടെ സംരക്ഷണത്തിന് മികച്ചൊരു ഓപ്ഷനാണ്.
തൈര്

കാൽസ്യം, പ്രോട്ടീൻ, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന തൈര് എല്ലുകൾക്ക് ആവശ്യമായ ബലം നൽകുന്നു.
ചീസ്

കാൽസ്യത്തിന്റെയും പ്രോട്ടീനിന്റെയും മികച്ച ഉറവിടമായ ചീസ് അസ്ഥികളുടെ ആരോഗ്യത്തിന് ഉത്തമമാണ്.
മത്സ്യം

മത്തി, അയല, സാൽമൺ തുടങ്ങിയ മത്സ്യങ്ങളിൽ വിറ്റാമിൻ ഡിയും കാൽസ്യവും ധാരാളമുണ്ട്. ഇത് എല്ലുകളെ കൂടുതൽ കരുത്തുറ്റതാക്കുന്നു.
ബദാം

കാൽസ്യം, പ്രോട്ടീൻ, വിറ്റാമിൻ ഇ, ഫാറ്റി ആസിഡുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ബദാം എല്ലുകളെ ബലപ്പെടുത്താൻ സഹായിക്കും.
ചിയ സീഡ്

കാൽസ്യം ധാരാളമടങ്ങിയ ചിയ സീഡുകൾ അസ്ഥികളുടെ ആരോഗ്യത്തിന് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന മികച്ച ഭക്ഷണമാണ്.
സോയ

പ്രോട്ടീനും കാൽസ്യവും ധാരാളമുള്ള സോയയും മറ്റ് സോയ ഉൽപ്പന്നങ്ങളും എല്ലുകളുടെ വളർച്ചയ്ക്കും കരുത്തിനും ഏറെ സഹായകമാണ്.


+ There are no comments
Add yours