നെടുമ്പാശേരി വാഹനാപകടത്തിൽ കർശന നടപടിയുണ്ടാകുമെന്നും ഒരു പ്രതിയെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. പോലീസ് അതീവ ഗൗരവത്തോടെയാണ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

പ്രതിയെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയത് പോലീസല്ലെന്നും, 21 വയസ്സിന് താഴെയുള്ളവരെ ജയിൽ നിയമപ്രകാരം അവിടേക്ക് മാറ്റാൻ കോടതിയാണ് തീരുമാനിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം 12 മണിക്കൂർ നീണ്ട പ്രത്യേക പരിശോധന സംസ്ഥാനത്ത് നടത്തിയിരുന്നു. ഇതിൽ ആയിരത്തോളം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വാഹനമോടിക്കുന്നത് ഇനിമുതൽ വെച്ചുപൊറുപ്പിക്കില്ലെന്നും ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മരിച്ച കുട്ടികൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ മതത്തിന്റെ പേരിൽ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ല. ഇത്തരം വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ പോലീസ് കർശന പരിശോധന നടത്തുന്നുണ്ടെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




+ There are no comments
Add yours