പിണറായി കൈക്കൂലി വാങ്ങിയെന്ന ആരോപണം കേരളത്തെ അപമാനിക്കുന്നതിന് തുല്യം; കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ വേട്ടയ്ക്കെതിരെ എം.വി ഗോവിന്ദൻ

Estimated read time 1 min read

തിരുവനന്തപുരം: ബി.ജെ.പിയും സംഘപരിവാറും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) പൂർണ്ണമായും ദുരുപയോഗം ചെയ്യുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട അന്വേഷണ ഏജൻസികളെ ആർ.എസ്.എസ് നിയന്ത്രിക്കുകയാണ്. യഥാർത്ഥ പ്രതികളെ മാപ്പുസാക്ഷികളാക്കി തങ്ങൾക്ക് താല്പര്യമുള്ളവരെ പ്രതികളാക്കുന്ന നടപടിയാണ് രാജ്യത്ത് നടക്കുന്നത്. ‘കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ വേട്ട’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാളിന്റെ കാര്യത്തിൽ സംഭവിച്ചത് തന്നെയാണ് കേരളത്തിലും നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയും കേസുകൾ വരുന്നത്. പാർട്ടിയെയും പിണറായി വിജയനെയും ലക്ഷ്യം വെച്ചുള്ള ഈ വേട്ടയാടലിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. മകളെ കരുവാക്കി പിണറായി കൈക്കൂലി വാങ്ങിയെന്ന ആരോപണം കേരളത്തെയാകെ അപമാനിക്കുന്നതാണ്. മാസപ്പടി കേസിൽ പിണറായിയെ കുരുക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഇ.ഡി സർക്കാരിനെ നിർബന്ധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സി.എം.ആർ.എൽ ഡയറിയിൽ പേരുള്ള രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും പണം വാങ്ങിയെന്ന് സമ്മതിച്ചവരാണ്. മകളുടെ വിവാഹത്തിന് മുൻപുള്ള എക്സാലോജിക് കേസിൽ 85 ലക്ഷം രൂപ ഹവാല പണമായി നൽകിയെന്നതിന് എന്താണ് തെളിവുള്ളതെന്നും അദ്ദേഹം ചോദിച്ചു. ആരെയും പ്രതിയാക്കാമെന്ന കേന്ദ്ര സർക്കാരിന്റെ താല്പര്യങ്ങൾക്ക് കുടപിടിച്ച് കൊടുക്കുന്ന സമീപനമാണ് നിലവിൽ കേരളം ഭരിക്കുന്ന യു.ഡി.എഫ് സർക്കാർ സ്വീകരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു.

+ There are no comments

Add yours