തമിഴകത്തിന്റെ സ്വന്തം സൂപ്പർസ്റ്റാർ രജനികാന്ത് തന്റെ സിനിമാപ്രവേശത്തിന് മുൻപുള്ള ബസ് കണ്ടക്ടർ കാലഘട്ടത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നു. ‘ജയിലർ 2’ സിനിമയുമായി ബന്ധപ്പെട്ട് സംവിധായകൻ നെൽസൺ ദിലീപ്കുമാറുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.
സിനിമയിലെ സൂപ്പർതാര പദവിയേക്കാൾ തനിക്കിന്നും അടുപ്പം തോന്നുന്നത് പഴയ കണ്ടക്ടർ ജോലിയോടാണെന്ന് രജനികാന്ത് പറഞ്ഞു. ഉള്ളിന്റെയുള്ളിൽ താൻ ഇപ്പോഴും സ്വയം കാണുന്നത് ഒരു ബസ് കണ്ടക്ടറായിട്ടാണ്. സൂപ്പർസ്റ്റാർ എന്ന വലിയ പ്രതിച്ഛായയുമായി പൂർണ്ണമായി പൊരുത്തപ്പെടാൻ ഇപ്പോഴും ബുദ്ധിമുട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

കാക്കി യൂണിഫോം ധരിച്ച കണ്ടക്ടർമാരെയും ബസുകളെയും കാണുമ്പോൾ പഴയകാല ഓർമ്മകളിലേക്ക് തിരികെ പോകാറുണ്ട്. താൻ വീണ്ടും വീണ്ടും ബെംഗളൂരുവിലേക്ക് പോകുന്നതിന് കാരണവും ഇതാണ്. അഭിനയം ഇഷ്ടമാണെങ്കിലും അതിലുപരി ആ പഴയ ജോലിയെ താൻ അത്രത്തോളം സ്നേഹിച്ചിരുന്നു. ബസ് കണ്ടക്ടറായി ജോലി ചെയ്ത ആ അഞ്ച് വർഷം താനിപ്പോഴും വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും ആ ഓർമ്മകൾ തനിക്ക് വലിയ സന്തോഷമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




+ There are no comments
Add yours