ന്തർ മന്തറിലെ മിന്നൽ സമരം: സി.ജെ.പി നേതാക്കൾ റിമാൻഡിൽ; തുടർനടപടികൾ ചർച്ച ചെയ്യാൻ ഇന്ന് നിർണായക യോഗം

Estimated read time 1 min read

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തറിൽ മിന്നൽ പ്രതിഷേധം നടത്തിയ സി.ജെ.പി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കെയെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്നലെ രാവിലെ ദേശീയ പതാകയുമായി ജന്തർ മന്തറിൽ പ്രവേശിച്ചതിന് കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് ഇന്ന് രാവിലെയോടെയാണ് പോലീസ് രേഖപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു നേതാവായ അജിൻക്യ ഷിൻഡെയ്ക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചിട്ടുണ്ട്. അറസ്റ്റിന്റെ പശ്ചാത്തലത്തിൽ ഭാവിപരിപാടികൾ തീരുമാനിക്കുന്നതിനായി സി.ജെ.പി ഇന്ന് നിർണായക യോഗം ചേരുന്നുണ്ട്.

നേതാക്കളുടെ അറസ്റ്റിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി സി.ജെ.പി വക്താവ് അഭിജിത് ദീപ്‌കെ രംഗത്തെത്തി. ജന്തർ മന്തറിൽ ദേശീയ പതാക ഉയർത്തുന്നത് കുറ്റമാണോ എന്ന് അദ്ദേഹം ചോദിച്ചു. എതിർശബ്ദങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ ഭീരുക്കളെപ്പോലെ ഒളിച്ചുനിൽക്കാതെ അത് തുറന്നുപറയാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും, ഇതിലും ഭേദം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു.

നേരത്തെ ഒക്ടോബർ 10-ന് ഗ്യാനേഷ് കുമാറിനെതിരെ രാജ്യതലസ്ഥാനത്ത് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെ അഭിജിത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് റാങ്കെ എന്നിവരെ വിമാനത്തിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അന്ന് ഒരു വർഷത്തെ ബോണ്ടിൽ ഇവർക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് സൗരവിനെയും അശുതോഷിനെയും ഇപ്പോൾ വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നത്.

+ There are no comments

Add yours