പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അകമ്പടി വാഹനത്തിൽ സസ്പെൻഷനിലായ മുൻ ഗൺമാന്റെ യാത്ര; അന്വേഷണം ആരംഭിച്ച് പോലീസ്

Estimated read time 0 min read

പ്രതിപക്ഷ നേതാവ് പിണറായി വിജയന് സർക്കാർ അനുവദിച്ച ഔദ്യോഗിക അകമ്പടി വാഹനത്തിൽ സസ്പെൻഷനിലായ മുൻ ഗൺമാൻ അനിൽ കുമാർ യാത്ര ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്റലിജൻസ് എ.ഡി.ജി.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവിയാണ് വിശദമായ അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.

പിണറായി വിജയൻ തിരുവനന്തപുരത്ത് ഉള്ള സമയത്ത്, ഇന്നലെ എം.സി റോഡ് വഴി പത്തനാപുരം, ഏനാത്ത് ഭാഗങ്ങളിലേക്ക് അനിൽ കുമാർ ഈ വാഹനം കൊണ്ടുപോയെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. 2023 ഡിസംബറിൽ നടന്ന നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ച കേസിലാണ് ഗൺമാനായിരുന്ന അനിൽ കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

+ There are no comments

Add yours