മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക യാത്രാച്ചെലവുകൾ സംസ്ഥാനത്തിന്റെ സഞ്ചിത നിധിയിൽ (കൺസോളിഡേറ്റഡ് ഫണ്ട്) നിന്നാണ് ചെലവഴിക്കേണ്ടതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ചാർട്ടേഡ് വിമാന യാത്രാ വിവാദ സമയത്ത് സ്വന്തം യാത്രാച്ചെലവുകൾ സ്വയം വഹിക്കുമെന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി, ആ നിലപാട് തിരുത്തിക്കൊണ്ടാണ് രേഖാമൂലം പുതിയ മറുപടി നൽകിയത്.

മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവരുടെ ഔദ്യോഗിക യാത്ര, താമസം, ഭക്ഷണം തുടങ്ങിയവയുടെ ചെലവുകൾ മറ്റേതെങ്കിലും വ്യക്തികൾക്കോ സംഘടനകൾക്കോ സ്പോൺസർ ചെയ്യാൻ സാധിക്കുമോ എന്ന ചോദ്യത്തിനാണ് നിയമസഭയിൽ അദ്ദേഹം മറുപടി നൽകിയത്. ജനപ്രതിനിധികൾക്കുള്ള പെരുമാറ്റച്ചട്ടം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും ഈ മറുപടിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നേരത്തെ ഉയർന്ന വിവാദങ്ങൾക്കിടെ സ്വന്തം ചെലവിലാണ് യാത്രകൾ നടത്തുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാൽ, ഇതിൽ നിന്നും പൂർണ്ണമായി മാറി ഔദ്യോഗിക ചട്ടങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പുതിയ നിലപാട് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.




+ There are no comments
Add yours