തിരുവനന്തപുരം: രാജ്യത്ത് രാഹുൽ ഗാന്ധി ഫ്രോഡ് രാഷ്ട്രീയമാണ് പയറ്റുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത്രയും കാലം കേരളത്തിൽ വി.ഡി. സതീശൻ സർക്കാർ എന്ത് ചെയ്യുകയായിരുന്നുവെന്ന് ചോദിച്ച അദ്ദേഹം, സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുകയാണെന്നും കുറ്റപ്പെടുത്തി.
എസ്ഐആർ (SIR) വിഷയത്തിൽ കേരളത്തിന് ഇരട്ടത്താപ്പാണുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിലും പഴയ തിരഞ്ഞെടുപ്പ് ഓഫീസർ ഉണ്ടെന്നിരിക്കെ, അവർക്കെതിരെയും എസ്ഐആർ നടപടി ഉണ്ടാകണം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെങ്കിൽ ഈ സംവിധാനത്തിന്റെ ഗുണഫലം അനുഭവിച്ചവരും രാജിക്ക് തയ്യാറാകണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
അതേസമയം, ഉന്നത വ്യക്തികൾക്കെതിരെയുള്ള പ്രതിഷേധങ്ങൾ കേന്ദ്ര-സംസ്ഥാന ബന്ധത്തെ ദോഷകരമായി ബാധിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട് സന്ദർശിച്ചപ്പോൾ അവിടുത്തെ മുഖ്യമന്ത്രി സി. ജോസഫ് വിജയ് അദ്ദേഹത്തെ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് രാജീവ് ചന്ദ്രശേഖർ ഇക്കാര്യം വ്യക്തമാക്കിയത്. കേരള സന്ദർശന വേളയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ എന്നിവരുടെ സുരക്ഷാ വാഹനവ്യൂഹങ്ങൾക്ക് നേരെ നടന്ന പ്രതിഷേധങ്ങളെയും അനുബന്ധ സംഭവങ്ങളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കൊല്ലത്ത് അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധവും, കേരള സന്ദർശനത്തിനിടെ ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന് അടുത്തേക്ക് രണ്ട് യുവാക്കൾ ബൈക്കിലെത്തിയ സംഭവവും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.




+ There are no comments
Add yours