‘പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് സംഭവിക്കാൻ പാടില്ലാത്തത്; അടൂരിൽ കോൺഗ്രസിനെ നിയന്ത്രിക്കുന്നത് പാർട്ടിയിലില്ലാത്തയാൾ’: പിണറായി വിജയൻ

Estimated read time 0 min read

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റൽ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷം. പൊലീസിന്റെ ഭാഗത്തുനിന്ന് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. തിരുവനന്തപുരം നഗരത്തിൽ വലിയ അഴിഞ്ഞാട്ടമാണ് നടന്നത്. പരിക്കേറ്റവരെ കൊണ്ടുപോകുന്ന ആംബുലൻസ് തടയുകയും ജനറൽ ആശുപത്രിയിൽ രോഗികളെ യൂത്ത് കോൺഗ്രസ് തടഞ്ഞുവെക്കുകയും ചെയ്തുവെന്ന് അദ്ദേഹം സഭയിൽ ചൂണ്ടിക്കാട്ടി.

താൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തന്റെ ഗൺമാനായിരുന്ന അനിൽകുമാറിന്റെയും സന്ദീപിന്റെയും വീടുകളിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയിരുന്നതായി അദ്ദേഹം ഓർമ്മിപ്പിച്ചു. പൊലീസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ഭാഗത്തുനിന്നുള്ള ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാകില്ല. ഇത്തരം ആക്രമണങ്ങൾ ഉണ്ടായതുകൊണ്ടാണ് തങ്ങൾക്ക് അവിടെ പോകേണ്ടി വന്നത്. ഒരു മന്ത്രി തന്നെ അക്രമത്തിന് നേതൃത്വം നൽകുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും, യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിന് മുന്നിൽ നിന്ന് തന്നെ സമരത്തിന്റെ തുടക്കം കുറിക്കാൻ തീരുമാനിച്ചത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

അടൂർ നൈറ്റ് മാർച്ചിലുണ്ടായ സംഘർഷവും പ്രതിപക്ഷ നേതാവ് സഭയിൽ ഉന്നയിച്ചു. നൈറ്റ് മാർച്ചിൽ ആരാണ് അകത്തുകയറി ആക്രമിച്ചതെന്ന് ചോദിച്ച അദ്ദേഹം, ഇത്തരം ഒരാളുടെ കൂടെ പൊലീസ് എന്തിനാണ് നിൽക്കുന്നതെന്നും വിമർശിച്ചു. അയാൾ പറയുന്നതാണ് പൊലീസ് ഇപ്പോൾ കേൾക്കുന്നത്. അയാൾ പൊലീസ് വാഹനത്തിൽ കയറി ആക്രമിക്കുകയാണെന്നും, കോൺഗ്രസിൽ ഇല്ലാത്ത ഒരാളാണ് അടൂരിൽ പാർട്ടിയെ നിയന്ത്രിക്കുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് പരാമർശിക്കാതെ പിണറായി വിജയൻ പറഞ്ഞു.

+ There are no comments

Add yours