കാഞ്ഞിരപ്പുഴയിൽ പത്തൊൻപതുകാരനെ മുത്തശ്ശിയുടെ വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Estimated read time 1 min read

പാലക്കാട്: കാഞ്ഞിരപ്പുഴയിൽ പത്തൊൻപതുകാരനെ മുത്തശ്ശിയുടെ വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരം അമ്പംകടവ് സ്വദേശികളായ രമേഷ് – മല്ലിക ദമ്പതികളുടെ മകൻ അഖിൽ (19) ആണ് മരിച്ചത്.

അഖിലിന്റെ മുത്തശ്ശിയുടെ വീട്ടിലാണ് സംഭവം നടന്നത്. ഈ സമയം വീട് ഒഴിഞ്ഞുകിടക്കുകയായിരുന്നു. രാവിലെ വീട്ടുകാർ അഖിലിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെയാണ് അന്വേഷിച്ച് മുത്തശ്ശിയുടെ വീട്ടിലെത്തിയത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ അഖിലിനെ കണ്ടെത്തിയത്.

വിവരമറിഞ്ഞ് പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തി ഇൻക്വസ്റ്റ് അടക്കമുള്ള പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. അഖിലിന്റെ മരണകാരണം സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

+ There are no comments

Add yours