കൊല്ലം: നഗരത്തിൽ സ്ഥാപിച്ചിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണ ഫ്ലെക്സ് ബോർഡ് എസ്.എഫ്.ഐ പ്രവർത്തകർ വലിച്ചുകീറി. യൂണിവേഴ്സിറ്റിയിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എസ്.എഫ്.ഐ കൊല്ലത്ത് നടത്തിയ പ്രതിഷേധ മാർച്ചിനിടെയായിരുന്നു അപ്രതീക്ഷിതമായി ഈ സംഭവം അരങ്ങേറിയത്. വിവരമറിഞ്ഞതോടെ പാർട്ടി ജില്ലാ നേതാക്കൾ അടിയന്തരമായി ഇടപെടുകയും തകർന്ന ഫ്ലെക്സ് ബോർഡ് അവിടെനിന്ന് ഉടൻ നീക്കം ചെയ്യുകയുമായിരുന്നു.




+ There are no comments
Add yours