കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം ഉന്നയിച്ച കേസിൽ റിപ്പോർട്ടർ ടി.വി മാനേജിങ് എഡിറ്ററും ഒന്നാം പ്രതിയുമായ ആന്റോ അഗസ്റ്റിൻ പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. കഴിഞ്ഞ തിങ്കളാഴ്ച ഹാജരാകാൻ ആദ്യ നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല. ഈ മാസം അഞ്ചാം തീയതിക്ക് ശേഷം ഹാജരാകാമെന്ന് അദ്ദേഹം പൊലീസിനെ അറിയിച്ചെങ്കിലും, ഇന്ന് തന്നെ എത്തണമെന്നും അല്ലാത്തപക്ഷം കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും അന്വേഷണസംഘം കർശന നിലപാടെടുക്കുകയായിരുന്നു.
കോൺഗ്രസ് നേതാവ് രാജു പി. നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിന്റെ എഫ്.ഐ.ആറിൽ രണ്ടും മൂന്നും പ്രതികൾ അജ്ഞാതരാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാൽ, വ്യാജരേഖകളുമായി തന്നെ സമീപിച്ചതാരൊക്കെയാണ് എന്നതുൾപ്പെടെയുള്ള നിർണ്ണായക വിവരങ്ങളാണ് ആന്റോ അഗസ്റ്റിനിൽ നിന്നും അന്വേഷണസംഘത്തിന് ചോദിച്ചറിയാനുള്ളത്.




+ There are no comments
Add yours