സംസ്ഥാനത്ത് ദിവസങ്ങൾക്ക് ശേഷം വീണ്ടും സ്വർണ്ണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് ഉയർന്നത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,09,680 രൂപയായി വർദ്ധിച്ചു. ഇന്നലെ ഇത് 1,09,120 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 13,710 രൂപയാണ്.
അതേസമയം, സംസ്ഥാനത്തെ വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും പത്ത് ഗ്രാമിന് 2,450 രൂപയുമാണ് നിലവിലെ നിരക്ക്.
ലോകത്തെ തന്നെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളായ ഇന്ത്യയിലേക്ക് ഓരോ വർഷവും ടൺ കണക്കിന് സ്വർണ്ണമാണ് ഇറക്കുമതി ചെയ്യുന്നത്. അതിനാൽ അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന വ്യതിയാനങ്ങൾ കേരളത്തിലെ വിപണിയിലും പ്രതിഫലിക്കാറുണ്ട്. എങ്കിലും ആഗോള വിപണിയിലെ വിലമാറ്റങ്ങൾ അപ്പപ്പോൾ തന്നെ പ്രാദേശിക വിപണിയിൽ സമാനമായി പ്രതിഫലിക്കണമെന്നില്ല.




+ There are no comments
Add yours