സി.എം.ആർ.എൽ – എക്സാലോജിക് കേസ്: പൊലീസ് മേധാവിക്ക് നൽകിയ കത്ത് ഇ.ഡി ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും

Estimated read time 0 min read

കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ കത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്ന് ഹൈക്കോടതിയിൽ മുദ്രവെച്ച കവറിൽ സമർപ്പിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് ഇന്ന് വിശദമായ വാദം കേൾക്കും. വിഷയത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ഇ.ഡിയുടെ നിലപാടിനോട്, പ്രാഥമിക അന്വേഷണമാണ് ആവശ്യമെന്ന വാദമാണ് സർക്കാർ കോടതിയിൽ ഉന്നയിച്ചിട്ടുള്ളത്.

അതേസമയം, മാസപ്പടി കേസിൽ സർക്കാരിന് യാതൊരുവിധ മെല്ലെപ്പോക്ക് നയവുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. നിലവിൽ കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ കേസെടുക്കുന്നതിനോട് സർക്കാരിന് എതിർപ്പില്ല. എന്നാൽ, അഡ്വക്കേറ്റ് ജനറലിൽ നിന്ന് ലഭിക്കുന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സർക്കാർ തുടർനടപടികൾ സ്വീകരിക്കുക. ഇ.ഡി ആവശ്യപ്പെടുന്ന കാര്യങ്ങൾ അതേപടി നടപ്പാക്കാൻ സർക്കാരിനാകില്ലെന്നും, നിയമോപദേശപ്രകാരം വിവരങ്ങളെല്ലാം കോടതിയെ അറിയിച്ചുകൊണ്ട് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

+ There are no comments

Add yours