ഖുശ്ബു തമിഴ്‌നാട് ബിജെപി അധ്യക്ഷ പദവിയിലേക്ക്?
നടി ഖുശ്‌ബുവിനെ BJP തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റായി നിയമിച്ചേക്കുമെന്ന് റിപ്പോർട്ട്. നിലവിലെ അധ്യക്ഷൻ അണ്ണാമലൈ ഫെലോഷിപ്പോടെ ലണ്ടനിൽ പഠിക്കാൻ പോകുകയാണ്. ഈ സാഹചര്യത്തിലാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഖുശ്ബുവിന്റെ പേര് ഉയർന്നുവന്നിട്ടുള്ളതെന്നാണ് സൂചന. ഖുശ്ബു കഴിഞ്ഞ ദിവസം ദേശീയ വനിതാ കമ്മിഷൻ അംഗത്വം രാജിവെച്ചിരുന്നു. രാഷ്ട്രീയത്തിൽ സജീവമാകുക ലക്ഷ്യമിട്ടാണ് ഒഴിഞ്ഞതെന്നാണ് ഖുശ്ബു പ്രതികരിച്ചത്.


+ There are no comments
Add yours