സ്വതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ രാഹുൽഗാന്ധിയോട് അനാദരവ്; വിവാദം
ചെങ്കോട്ടയിലെ സ്വതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയോട് അനാദരവ് കാണിച്ചെന്ന് ആക്ഷേപം. രാഹുൽഗാന്ധിക്ക് പിൻനിരയിൽ സീറ്റ് നൽകിയതാണ് വിമർശനത്തിന് ഇടയാക്കിയത്. പ്രതിപക്ഷ നേതാവിന് മുൻ നിരയിൽ സീറ്റ് നൽകണമെന്നതാണ് പ്രോട്ടോക്കോൾ. ഹോക്കി താരങ്ങൾക്കൊപ്പം നാലാം നിരയിലാണ് രാഹുലിന് സീറ്റ് അനുവദിച്ചിരുന്നത്. സർക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.


+ There are no comments
Add yours