
ഇരിങ്ങാലക്കുട >
ഇരിങ്ങാലക്കുട പട്ടണത്തിന്റെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കഴിയുന്ന ‘ഠാണാ-ചന്തക്കുന്ന് വികസന പദ്ധതി’ അട്ടിമറിക്കുന്ന യു.ഡി.എഫ് നിലപാടിനെതിരെയും,പത്ര സമ്മേളനം നടത്തി പച്ചക്കള്ളം പറഞ്ഞ മുനിസിപ്പൽ ചെയർപേഴ്സൺ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടും സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ നടത്തി.
സി.പി.ഐ(എം) തൃശ്ശൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും,മുൻ ജില്ലാപഞ്ചായത്ത് പ്രസിഡണ്ടുമായ പി.കെ.ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടും,മുനിസിപ്പൽ പ്രതിപക്ഷ നേതാവുമായ അഡ്വ.കെ.ആർ.വിജയ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട്,ഇരിങ്ങാലക്കുട മുൻ എം.എൽ.എ പ്രൊഫ.കെ.യു.അരുണൻ,കൂടൽമാണിക്യം ദേവസ്വം മാനേജിങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ.സി.കെ.ഗോപി എന്നിവർ പ്രസംഗിച്ചു.ഏരിയാ സെക്രട്ടറി വി.എ.മനോജ്കുമാർ സ്വാഗതവും,ഡോ.കെ.പി.ജോർജ്ജ് നന്ദിയും പറഞ്ഞു. ഇരിങ്ങാലക്കുട പട്ടണത്തിന്റെ വികസനത്തിന് അനിവാര്യമായ ‘ഠാണാ-ചന്തക്കുന്ന് വികസനം’ എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.അഡ്വ.തോമസ് ഉണ്ണിയാടൻ എം.എൽ.എ ആയിരിക്കുന്ന ഘട്ടത്തിൽ ചില തൽപ്പര കക്ഷികളുടെ ആവശ്യം മാനിച്ച് നിലവിലുള്ള 14 മീറ്റർ വീതിയിൽ തന്നെ റോഡ് വികസിപ്പിക്കാനായിരുന്നു നീക്കം.മതിയായ തുക ബജറ്റിൽ വകയിരുത്താതെ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയെങ്കിലും പദ്ധതി യാഥാർത്ഥ്യമായില്ല.പ്രൊഫ.കെ.യു.അരുണൻ എം.എൽ.എ ആയിരിക്കുമ്പോൾ ഒന്നാം പിണറായി സർക്കാരാണ് സ്ഥലമേറ്റെടുക്കുന്നതിനും,
17 മീറ്റർ വീതിയിൽ റോഡും,അനുബന്ധ ജങ്ങ്ഷനുകളും വികസിപ്പിക്കുന്നതിനാവശ്യമായ വിശദമായ മാസ്റ്റർ പ്ലാൻ അംഗീകരിച്ചതും,ബജറ്റിൽ ആവശ്യമായ തുക വകയിരുത്തി പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതും.2024 ജൂലൈ 24 ന് ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ.ആർ.ബിന്ദു നിർമ്മാണോൽഘാടനം നിർവ്വഹിച്ചു.സ്ഥലമേറ്റെടുകത്ത് നഷ്ടപരിഹാരം നൽകി കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായി.എന്നാൽ ഠാണാ ജംഗ്ഷനിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള 2 കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ 21-11-2024 ൽ നഗരസഭയ്ക്ക് കത്ത് നൽകിയെങ്കിലും കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയില്ല.
പദ്ധതി വൈകുന്നതുമായി ബന്ധപ്പെട്ട് ജില്ലാ വികസനയോഗത്തിൽ മന്ത്രി ഡോ.ആർ.ബിന്ദു ആക്ഷേപമുന്നയിച്ചതിനെ തുടർന്ന് 27-11-2025 ൽ ജില്ലാ കളക്ടർ നഗരസഭാ സെക്രട്ടറിക്ക് അന്ത്യശാസനം നൽകികൊണ്ട് കത്ത് നൽകിയതിനെ തുടർന്നാണ് 2025 മെയ്മാസം അവസാനം നഗരസഭയുടെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയത്.ഇത് പ്രവൃത്തികളുടെ അന്തിമ അലൈൻമെന്റ് തയ്യാറാക്കാൻ വൈകുന്നതിന് ഇടയാക്കിയത്.ഈ വസ്തുതകൾ മറച്ചുവെച്ചാണ് മുനിസിപ്പൽ ചെയർപേഴ്സൺ മന്ത്രിക്കെതിരെ പത്രസമ്മേളനം വിളിച്ചുചേർത്ത് പച്ചക്കള്ളം പറഞ്ഞത്.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോസ് ചിറ്റിലപ്പിള്ളി,കെ.എസ്.സനീഷ്,കെ.എസ്.തമ്പി,ടി.വി.ലത,ലിജി രതീഷ്,മുനിസിപ്പൽ കൗൺസിലർമാരായ സി.സി.ഷിബിൻ,അംബിക പള്ളിപ്പുറത്ത്, എം.എസ്.സഞ്ജയ്,സതി സുബ്രഹ്മണ്യൻ,
ലേഖ ഷാജൻ,
സി.എം.സാനി
എ.എസ്.ലിജി,
ടി.കെ.ജയാനന്ദൻ, നെസ്സീമ കുഞ്ഞുമോൻ,കെ.പ്രവീൺ,ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.സി.പ്രേമരാജൻ,കെ.എ.ഗോപി,ടി.ജി.ശങ്കരനാരായണൻ,ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ തുടങ്ങിയവർ ധർണ്ണക്ക് നേതൃത്വം നൽകി.


+ There are no comments
Add yours