Operation D Hunt ന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയിൽ ഗഞ്ചാവുമായി ഒരാൾ അറസ്റ്റിൽ.*..

Estimated read time 1 min read

*Operation D Hunt ന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയിൽ ഗഞ്ചാവുമായി ഒരാൾ അറസ്റ്റിൽ.*..

വാടാനപ്പള്ളി : സംസ്ഥാന വ്യാപകമായി ലഹരി വസ്തുക്കളുടെ വിപണനം, സംഭരണം, ഉല്പാദനം എന്നിവ തടയുന്നതിനായി സംസ്ഥാന പോലീസ് മേധാവി ശ്രീ. ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് IPS ന്റെ ഉത്തരവ് പ്രകാരം തൃശൂർ റേഞ്ച് DIG ശ്രീ.ഹരിശങ്കർ ഐപിഎസ്, തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ ഐപിഎസ് എന്നിവരുടെ നിർദ്ദേശപ്രകാരം നടത്തി വരുന്ന “Operation D Hunt” ന്റെ ഭാഗമായി തൃശ്ശൂർ റൂറൽ  ജില്ലയിലെ വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ ചേറ്റുവ സ്വദേശിയായ പുത്തൻപുരക്കൽ വീട്ടിൽ വിനോദ് 42 വയസ് എന്നയാളെയാണ്  ഗഞ്ചാവുയി പിടികൂടിയത്….


വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ പരിധികളിൽ പട്രോളിംഗ് നടത്തി വരവെ 02.04.2025 തിയ്യതി 21.30 മണിയോടെ  ചേറ്റുവ കോട്ട പരിസരത്തുള്ള ചെറിയ പാലത്തിന് സമീപം എത്തിയപ്പോൾ റോഡരികിൽ കൈയിൽ  ഒരു  സഞ്ചിയുമായി നിന്നിരുന്ന വിനോദ് എന്നയാൾ പോലീസിനെ കണ്ട് പരുങ്ങുകയും ഓടാൻ ശ്രമിക്കുന്നതായും  കണ്ട്  വിനോദിനെ തടഞ്ഞ് നിർത്തി പരിശോധിച്ചതിൽ നിന്നാണ് വിനോദിൽ നിന്ന് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന ഗഞ്ചാവ് കണ്ടെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു…     

വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ശ്രീലക്ഷ്മി, മുഹമ്മദ് റാഫി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അലി, ജിനേഷ് എന്നിവർ ചേർന്നാണ് വിനോദിനെ അറസ്റ്റ് ചെയ്തത്…

+ There are no comments

Add yours