ഒറ്റപ്പാലം കൂനത്തറയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയയാളെ ഷൊർണൂർ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം കൂനത്തറയിൽ വെച്ചായിരുന്നു സംഭവം. കൂനത്തറ സ്വദേശി ക്രിസ്റ്റിയാണ് പിടിയിലായത്. ഇയാൾ 15 വയസ്സുകാരായ രണ്ടു വിദ്യാർത്ഥികൾക്ക് മദ്യം വാങ്ങി നൽകുകയായിരുന്നു. ഗുരുതരമായ കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയ പ്രതി പിടിയിൽ

+ There are no comments
Add yours