പൊലീസ് പിടികൂടാൻ എത്തിയപ്പോൾ എംഡിഎംഎ വിഴുങ്ങിയ താമരശ്ശേരി സ്വദേശി ഫായിസിനെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ സാധ്യത.പൊലീസ് പിടികൂടിയപ്പോൾ എംഡിഎംഎ വിഴുങ്ങിയെന്ന് ഫായിസ് തന്നെയാണ് പൊലീസിനോട് പറഞ്ഞത്.തുടർന്ന് നടത്തിയ പരിശോധനിലും ഇതു സംബന്ധിച്ച സൂചനകൾ കിട്ടിയിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ വയറിനകത്ത് ക്രിസ്റ്റൽ രൂപത്തിൽ തരികൾ കണ്ടെത്തിയിരുന്നു. ഫായിസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.


+ There are no comments
Add yours