പാമ്പ് പിടുത്തക്കാരൻ സന്തോഷ് പാമ്പ് കടിയേറ്റ് മരിച്ചു
തമിഴ്നാട്ടിലെ പ്രശസ്‌ത പാമ്പ് പിടുത്തക്കാരൻ സന്തോഷ് കുമാർ (39) പാമ്പ് കടിയേറ്റ് മരിച്ചു. കോയമ്പത്തൂർ സ്വദേശി ആണ് സന്തോഷ്. ഒരു വീട്ടിൽ കയറിയ മൂർഖനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജവെമ്പാല, പെരുമ്പാമ്പ്, മൂർഖൻ തുടങ്ങി ആയിരക്കണക്കിന് വിഷപ്പാമ്പുകളെ ഇദ്ദേഹം പിടികൂടിയിട്ടുണ്ട്.


+ There are no comments
Add yours