ആഴ്‌ചയിൽ രണ്ട് കുപ്പി മദ്യം സൗജന്യമായി നൽകണമെന്ന്  നിയമസഭയിൽ എംഎൽഎ.

Estimated read time 1 min read

പുരുഷന്മാർക്ക് ആഴ്‌ചയിൽ രണ്ട് കുപ്പി മദ്യം സൗജന്യമായി നൽകണമെന്ന് കർണാടക നിയമസഭയിൽ എംഎൽഎ. ജെഡിഎസ് എംഎൽഎ എം ടി കൃഷ്ണപ്പയാണ് വിചിത്ര ആവശ്യം ഉന്നയിച്ചത്. കർണാടക നിയമസഭയിൽ എക്സൈസ് വരുമാനത്തെ കുറിച്ചുള്ള ചർച്ച പുരോഗമിക്കവെയായിരുന്നു ആവശ്യം ഉന്നയിച്ചത്.

നിങ്ങൾ ( സംസ്ഥാന സർക്കാർ ) സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ നൽകുന്നു. സൗജന്യ വൈദ്യുതിയും സൗജന്യ ബസ് യാത്രയും നൽകുന്നു. എന്തായാലും അത് നമ്മുടെ പണമാണ്. അതുകൊണ്ട്, മദ്യപിക്കുന്നവർക്ക് ആഴ്ചയിൽ രണ്ട് കുപ്പി മദ്യം സൗജന്യമായി നൽകണം. അവർ കുടിക്കട്ടെ. അതിലെന്താണ് തെറ്റ് – എം ടി കൃഷ്‌ണപ്പ പറഞ്ഞു.

+ There are no comments

Add yours