4 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതികൾ പിടിയിൽ
കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട. 4 കോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് യുവതികൾ പിടിയിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് രാജസ്ഥാൻ സ്വദേശിനിയും മോഡലുമായ മാൻവി ചൗധരി, ഡൽഹി സ്വദേശിനിയായ മേക്കപ്പ് ആർട്ടിസ്റ്റ് ചിബ്ബ സ്വാന്തി എന്നിവർ കസ്റ്റംസിന്റെ പിടിയിലായത്. തായ് എയർവേയ്സിൽ ബാങ്കോക്കിൽ നിന്ന് കൊച്ചിയിൽ എത്തിയതാണ് ഇരുവരും. പ്രതികളെ കസ്റ്റംസ് കൂടുതൽ ചോദ്യം ചെയ്തു വരികയാണ്


+ There are no comments
Add yours