ആമ്പുലൻസിന് വഴി കൊടുക്കാത്ത യാത്രക്കാരിക്ക് മുട്ടൻ പണി
കൊച്ചിയിൽ രോഗിയുമായി പോയ ആമ്പുലൻസിന് വഴി കൊടുക്കാത്ത സ്കൂട്ടർ യാത്രക്കാരിക്കെതിരെ നടപടിയെടുത്ത് MVD. യുവതിയുടെ ലൈസൻസ് 6 മാസത്തേക്കാണ് സസ്പെന്റ് ചെയ്തു, കൂടാതെ 5000 രൂപ പിഴയും ചുമത്തി. കർണാടക സ്വദേശിനിയാണ് യുവതി. ഇവർ ഓടിച്ച വാഹനം മഹാരാഷ്ട്ര രെജിസ്ട്രേഷനിലാണ്. മാർച്ച് 15നാണ് സംഭവം. ഗുരുതരാവസ്ഥയിലായ രോഗിയെ ആലുവയിൽ നിന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് യുവതി വഴിനൽകാതിരുന്നത്.


+ There are no comments
Add yours