മണ്ണാർക്കാട് വൻ കഞ്ചാവ് വേട്ട. പിടിച്ചത് വീട്ടിലെ അടുക്കളയിലെ ബക്കറ്റിൽ നിന്ന്

Estimated read time 0 min read

മണ്ണാർക്കാട് വൻ കഞ്ചാവ് വേട്ട. മണ്ണാർക്കാട് ചിറപ്പെടത്താണ് ഒരു വീട്ടിൽ നിന്നും അഞ്ച് കിലോ കഞ്ചാവ് പിടികൂടിയത്. വടക്കേപ്പുറം ഭാനുമതിയുടെ വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. വീട്ടിലെ അടുക്കളയിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതിയെ പൊലീസ് പിടികൂടി. റെയ്‌ഡ് സമയത്ത് ഭാനുമതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. പൊലീസ് വരുന്ന വിവരമറിഞ്ഞ് ഭാനുമതി ഇറങ്ങി ഓടുകയായിരുന്നു, ഭാനുമതിയുടെ വീട്ടിലെത്തിയാണ് ഇടപാടുകാർ കഞ്ചാവ് വാങ്ങിയിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പൊലീസ് പറഞ്ഞു

+ There are no comments

Add yours