പൊയ്യ പഞ്ചായത്തിൽ മിന്നൽ ചുഴലി. മാള പൊയ്യ പഞ്ചായത്തിലെ രണ്ടും മൂന്നും വാർഡുകളിൽപ്പെട്ട പ്രദേശങ്ങളിൽ തിങ്കളാഴ്ച വൈകീട്ട് ഉണ്ടായ മഴയോടനുബന്ധിച്ച് കനത്ത മിന്നൽ ചുഴലി കാറ്റിൽ ഇരുപത്തി അഞ്ചോളം കർഷകരുടെ നാനൂറോളം ജാതി മരങ്ങൾ വീണതിനെ തുടർന്ന് കൃഷി നാശം ഉണ്ടായി. ഇപ്പോൾ ജാതി മരങ്ങളിൽ കായ് ഉണ്ടാകുന്ന സമയമാണ്. ചൊവ്വാഴ്ച രാവിലെ കർഷകർ പറമ്പിൽ നോക്കുവാൻ എത്തിയപ്പോഴാണ് ജാതി മരങ്ങൾ വീണ വിവരം അറിയുന്നത്. പ്ളാവിൻ മുറി മുതൽ മാള _പള്ളിപ്പുറം ബിഷപ്പ് കോർണർ വരെ കാറ്റിൻറെ ശക്തി ഉണ്ടായിരുന്നു. കാറ്റ് മുപ്പത്തി മൂന്ന് മിനിറ്റ് വരെ നീണ്ട് നിന്നതായി നാട്ടുകാരനായ ലിജൊ പ്ളാപ്പിള്ളി പറഞ്ഞു. കാറ്റത്ത് മറ്റ് മരങ്ങളും വീണു. താണിക്കാട് മരം വീണതിനെ തുടർന്ന് ഒരു വീടിൻറെ കമാനം തകർന്നു. കാറ്റത്ത് മാള ജംങ്ങ്ഷനിൽ കടക്ക് മുകളിൽ സ്ഥാപിച്ചിരുന്ന സോളാർ പാനൽ തകർന്ന് താഴേക്ക് വീണു. ആർക്കും പരിക്കില്ല. പൊയ്യ പഞ്ചായത്ത് പ്രസിഡണ്ട്, പഞ്ചായത്ത് വാർഡംഗങ്ങൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ നാശം നഷ്ടം ഉണ്ടായ പൊയ്യ പഞ്ചായത്തിലെ ജാതി കൃഷിയിടങ്ങൾ സന്ദർശിച്ചു. പടം പൊയ്യ പഞ്ചായത്തിൽ മിന്നൽ ചുഴലിയിൽ ജാതി മരങ്ങൾ വീണു.



+ There are no comments
Add yours