വണ്ടിപ്പെരിയാർ ജനവാസ മേഖലയിൽ കടുവ.. പ്രദേശവാസികൾ ആശങ്കയിൽ

Estimated read time 0 min read

വണ്ടിപ്പെരിയാർ അരണക്കല്ലിൽ കടുവ

ഇടുക്കി വണ്ടിപ്പെരിയാർ അരണക്കല്ലിൽ കടുവയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നു. തോട്ടം തൊഴിലാളികൾ വളർത്തുന്ന പശുവിനെയും നായയെയുമാണ് കൊന്നത്. പ്രദേശവാസിയായ നാരായണന്റെ പശുവിനെയും ബാല മുരുകൻ എന്നയാളുടെ നായയെയുമാണ് കടുവ പിടിച്ചത്. ജനവാസ മേഖലയിൽ വീണ്ടും കടുവയിറങ്ങിയതിന്റെ ആശങ്കയിലാണ് പ്രദേശവാസികൾ. സമീപത്തെ ഗ്രാമ്പിയിൽ കഴിഞ്ഞ ദിവസം പരിക്കേറ്റ നിലയിൽ കടുവയെ കണ്ടെത്തിയിരുന്നു

+ There are no comments

Add yours