ഉത്തരേന്ത്യ കീഴടക്കാൻ എമ്പുരാൻ.. നോർത്തിൽ വിതരണം ചെയ്യുന്നത് പുഷ്പ 2 വിതരണക്കാർ

Estimated read time 1 min read

എമ്പുരാൻ; നോർത്തിൽ വിതരണം ചെയ്യുന്നത് പുഷ്പ 2 ഹിറ്റാക്കിയവർ

ഇന്ത്യൻ സിനിമയിലെ തന്നെ മാർച്ചിലെ വൻ റിലീസ് ആകാൻ പോവുകയാണ് എമ്പുരാൻ. ഇപ്പോഴിതാ ചിത്രത്തിന്റെ വിതരണത്തെ സംബന്ധിച്ച പുത്തൻ അപ്ഡേറ്റ് ആണ് പൃഥ്വിയും മോഹൻലാലും പങ്കുവെച്ചിരിക്കുന്നത്. പുഷ്പ 2 ഉത്തരേന്ത്യയിൽ ഇതുവരെ കാണാത്ത രീതിയിൽ വിതരണം ചെയ്ത് വിജയിപ്പിച്ച AA ഫിലിംസാണ് എമ്പുരാന്റെ ഉത്തരേന്ത്യൻ വിതരണ പങ്കാളികൾ. ഇവരുമായുള്ള സഹകരണം അഭിമാനകരമാണെന്ന് താരങ്ങൾ അറിയിച്ചു.

+ There are no comments

Add yours