മാള യൂണിയൻ പ്രവർത്തക യോഗം സംഘടന സെക്രട്ടറി ശ്രീ ലോചനൻ അമ്പാട്ട് ഉൽഘാടനം ചെയ്തു യൂണിയൻ പ്രസിഡന്റ് പി സി സുബ്രൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി വിനയൻ മംഗലപ്പിള്ളി റിപ്പോർട്ടും, ഖജാൻജി വിശ്വനാഥൻ യു വി കണക്കും അവതരിപ്പിച്ചു. ഏപ്രിൽ 25,26,27 തിയ്യതികളിൽ ഇരിഞ്ഞാലക്കുടയിൽ വെച്ച് നടക്കുന്ന പി കെ ചാത്തൻ മാസ്റ്റർ ജന്മശദാബ്‌തി സംഘമവും, 54 ആം സംസ്ഥാന സമ്മേളനവും വിജയിപ്പിക്കാൻ മുഴുവൻ ശാഖ നേതൃത്വങ്ങളും, ശാഖ കുടുംബങ്ങളും ഒറ്റ കെട്ടായി മുൻപോട്ട് വരണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.. ഇ വി ഹരിഹരൻ, ഇ എ ശിവൻ, സുനിൽ മാട്ടിമ്മേൽ എന്നിവർ സംസാരിച്ചു


+ There are no comments
Add yours