ടച്ചിങ്സ് വാങ്ങാൻ പോയ കൂട്ടുകാരൻ പുത്തൻ ബൈക്കുമായി മുങ്ങി
ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടയിൽ യുവാവിന്റെ 1.2 ലക്ഷം രൂപയുടെ ബൈക്കുമായി കടന്ന് കൂട്ടാളി. കൊച്ചി എരൂരിലാണ് സംഭവം. മദ്യം വാങ്ങാൻ കാശില്ലാത്തതിനാൽ മറ്റൊരാളുമായി ഷെയറിട്ട് മദ്യപിച്ച യുവാവിനാണ് ബൈക്ക് നഷ്ടമായത്. ടച്ചിങ്സ് വാങ്ങാനെന്ന് പറഞ്ഞ് ബൈക്ക് കൊണ്ടുപോയ യുവാവ് തിരിച്ചുവന്നില്ല. സംഭവം നടന്ന് ഒരു മാസം കഴിഞ്ഞാണ് ബൈക്ക് നഷ്ടപ്പെട്ട യുവാവ് പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു


+ There are no comments
Add yours