റേഷൻ കാർഡ് ഉടമകൾ ജാഗ്രതൈ… സെസ് വന്നേക്കും

Estimated read time 0 min read

റേഷൻ കാർഡ് ഉടമകൾക്ക് സെസ് വന്നേക്കും

നീല, വെള്ള കാർഡ് ഉടമകളിൽ നിന്ന് സെസ് ഇനത്തിൽ മാസം ഒരു രൂപ വീതം പിരിക്കാൻ ഭക്ഷ്യ വകുപ്പ് ആലോചിക്കുന്നതായി റിപ്പോർട്ട്. റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്ക് പണം കണ്ടെത്താൻ വേണ്ടിയാണ് പിരിവ്. മന്ത്രിസഭഅംഗീകരിച്ചാൽ അടുത്തമാസം മുതൽ പിരിവ് ഉണ്ടാകും. ഈയിനത്തിൽ 4 കോടി രൂപയിലേറെ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. സെസ് പിരിച്ച് വരുമാനം വർധിപ്പിക്കണമെന്ന നയരേഖയുടെ ഭാഗമായിട്ടാണ് തീരുമാനം.

+ There are no comments

Add yours