MDMAയ്ക്ക് പകരം കർപ്പൂരം; യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി

Estimated read time 1 min read

MDMAയ്ക്ക് പകരം കർപ്പൂരം; യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി

MDMAയ്ക്ക് പകരം കർപ്പൂരം നൽകിയെന്ന് ആരോപിച്ച് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. മലപ്പുറം ഒതുക്കം കല്ലിലാണ് സംഭവം. പെട്രോൾ പമ്പിന് സമീപം യുവാക്കൾ അടികൂടുന്നത് കണ്ട നാട്ടുകാർ ഇടപെട്ട് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ വിവരം മനസിലാക്കിയ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തെളിവ് ഇല്ലാത്തതിനാൽ നടപടി എടുത്തില്ല.

+ There are no comments

Add yours