ചാലക്കുടി കൊരട്ടിയിൽ
പുലിയെ കണ്ടതായി സൂചന.. ജനം പരിഭ്രാന്തിയിൽ.

Estimated read time 0 min read

ചാലക്കുടി:  കൊരട്ടി ചിറങ്ങരയിൽ
പുലിയെ കണ്ടതായി സൂചനയെ തുടർന്ന് ജനം പരിഭ്രാന്തിയിൽ. വെള്ളിയാഴ്ച രാത്രി എട്ടേകാലോടെയാണ് പണ്ടാരത്തിൽ ധനേഷിന്റെ വീട്ടുമുറ്റത്ത് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. വളർത്തുനായയുടെ ശബ്ദ‌ം കേട്ട് എത്തിയ വീട്ടുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പുലിയുടെ ദൃശ്യം കണ്ടത്. നായയെ കാണാനില്ല. പുലി കൊണ്ടു പോയെന്നാണു കരുതുന്നത്.

ഇൻസ്പെക്ടർ അമൃത രംഗന്റെ നേതൃത്വത്തിൽ പൊലീസ് എത്തി പരിശോധന നടത്തി. വനം വകുപ്പിലും വിവരം അറിയിച്ചതായി നാട്ടുകാർ പറഞ്ഞു.

+ There are no comments

Add yours