അന്തിക്കാട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി വസ്തുക്കളും നൽകുന്നതിനായി തട്ടിക്കൊണ്ട് പോയ പ്രതി പോലിസ് കസ്റ്റഡിയിൽ

Estimated read time 1 min read

*പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി വസ്തുക്കളും നൽകുന്നതിനായി തട്ടിക്കൊണ്ട് പോയ പ്രതി പോലിസ് കസ്റ്റഡിയിൽ*

12.03.2025 തീയ്യതി അന്തിക്കാട് പോലിസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മദ്യവും ബീഡിയും മറ്റ് ലഹരി വസ്തുക്കളും നൽകുന്നതിനായി പെരിങ്ങോട്ടുകരയിലുള്ള വീട്ടിൽ നിന്ന് ബലമായി പിടിച്ച് കൊണ്ടു പോകാൻ ശ്രമിക്കുകയും തടയാനായി എത്തിയ അച്ഛനെ ചവിട്ടി വീഴ്ത്തി കുട്ടിയെ ബലമായി പിടിച്ച് തട്ടിക്കൊണ്ട് പോയ കാര്യത്തിന് പേരുങ്ങോട്ടുകാര  താന്ന്യം ദേശത്ത്  തേക്കിനിയേടത് വീട്ടിൽ വിവേക്  38 വയസ്സ് എന്നയാളെ അന്തിക്കാട് പോലിസ് കസ്റ്റഡിയിലെടുത്തു.
അന്തിക്കാട് , വലപ്പാട് പോലിസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയാണ് വിവേക്.

അന്തിക്കാട് പോലീസ്  സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഭിലാഷ്, സിവിൽ പോലീസ് ഓഫീസർമാരായ സജു, ഷാജി എന്നിവരാണ് വിവേകിനെ പിടികൂടിയ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്……

+ There are no comments

Add yours