ബജറ്റ് ലോഗോയിൽ നിന്ന് രൂപ ചിഹ്നം ഒഴിവാക്കി
സംസ്ഥാന ബജറ്റിൻ്റെ ലോഗോയിൽ രൂപയുടെ ചിഹ്നത്തിനുപകരം തമിഴ് അക്ഷരം ചേർത്ത് തമിഴ്‌നാട് സർക്കാർ. ത്രിഭാഷാ വിവാദം രൂക്ഷമായ പശ്ചാത്തലത്തിലാണ് തമിഴ്‌നാടിന്റെ നീക്കം. നാളെയാണ് ബജറ്റ് അവതരണം.
ബജറ്റിന് മുന്നോടിയായി മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സാമൂഹികമാധ്യമമായ എക്സിൽ പങ്കുവെച്ച വീഡിയോയിലാണ് ഈ മാറ്റമുള്ളത്. ‘തമിഴ്‌നാടിൻ്റെ സമഗ്ര വികസനവും സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും വികസനവും ഉറപ്പാക്കുകയാണ് ….” എന്നാണ് ഇതിനൊപ്പം സ്റ്റാലിൻ കുറിച്ചിരിക്കുന്നത്. ദ്രവീഡിയൻ മോഡൽ, ടിഎൻ ബജറ്റ് 2025 തുടങ്ങിയ ഹാഷ്‌ടാഗുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ നടപടിക്കെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി.


+ There are no comments
Add yours