വെഞ്ഞാറമൂട് കൊലക്കേസ്; നിർണായക കണ്ടെത്തൽ
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. അഫാൻ കൊന്ന പിതൃ സഹോദരൻ ലത്തീഫിന്റെ മൊബൈൽ ഫോൺ, കാറിന്റെ താക്കോൽ എന്നിവയാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ലത്തീഫിന്റെ വീടിന് സമീപത്തു നിന്നുള്ള പറമ്പിൽ നിന്നാണ് ഇവ കണ്ടെത്തിയത്. വീട്ടിലുണ്ടാകേണ്ട സാധനങ്ങൾ എങ്ങനെ പറമ്പിൽ എത്തി എന്നതിൽ പൊലീസിന് സംശയമുണ്ട്. ഈ ദുരൂഹത നീക്കാൻ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.


+ There are no comments
Add yours